കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ആന്തൂര്‍ നഗരസഭയ്‌ക്കോ ചെയര്‍പേഴ്‌സണും സിപിഎം നേതാവുമായ പി കെ ശ്യാമളയ്‌ക്കോ സാജന്റെ ആത്മഹത്യയില്‍ പങ്കില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളും സാജനെ അലട്ടിയിരുന്നെന്നും പ്രത്യേക അന്വേഷണ സംഘം റിപോര്‍ട്ടിലുണ്ട്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തളിപ്പറമ്പ് ആര്‍ഡിഒയ്ക്കാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്.