ദോഹ: ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ വരുന്നു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര, അല്‍ വുകെയര്‍ പ്രദേശങ്ങളിലായി ഒരുങ്ങുന്ന ഈ ഡ്രെയിനേജ് ടണലിന് 13 കിലോമീറ്റർ ആണ് നീളം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ആദ്യ പ്രൊജക്റ്റാണ് ഈ ഡ്രെയിനേജ് ടണല്‍ നിര്‍മ്മാണമെന്നും അഷ്ഗാല്‍ വ്യക്തമാക്കി. 2024-ഓടെ പദ്ധതി പൂർത്തിയാക്കാനാകും.