രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച നേട്ടം സ്വന്തമാക്കി ഗൾഫ് മേഖല. എട്ട് കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ 465 പേരില്‍ 447 പേരും വിജയിച്ചു.
96.13 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 97.31 ശതമാനമായിരുന്നു.
105 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 112 പേര്‍ക്കായിരുന്നു. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്.എസ്.എസ് (90 വിദ്യാര്‍ഥികള്‍), അബൂദബി ദ ന്യൂ മോഡല്‍ സ്കൂള്‍ (107), ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്.എസ്.എസ് (23), അല്‍ ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്.എസ്.എസ് (19) എന്നിവക്ക് 100 ശതമാനം വിജയമുണ്ട്.
ലക്ഷദ്വീപില്‍ 959 പേര്‍ പരീക്ഷയെഴുതിയതില്‍ 641 പേര്‍ വിജയിച്ചു. 66.84 ശതമാനമാണ് വിജയം. 12 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസുണ്ട്. മാഹിയില്‍ 670 പേര്‍ പരീക്ഷയെഴുതിയതില്‍ 594 പേര്‍ വിജയിച്ചു. 88.66 ശതമാനമാണ് വിജയം.