Friday, December 2, 2022
HomeGulfമദ്യനിർമ്മാണം നടത്തിയ പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

മദ്യനിർമ്മാണം നടത്തിയ പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മദ്യനിർമ്മാണം നടത്തിയ പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ആണ് ഇവരെ പിടികൂടിയത്.

പ്രാദേശികമായി നിര്‍മിച്ച 33 ബോട്ടില്‍ മദ്യം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പിടിയിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Most Popular