കുവൈത്ത് സിറ്റി:കുവൈത്തിൽ നിരോധിത ഗുളികയുമായി പ്രവാസികൾ അറസ്റ്റിൽ. ട്രമഡോള്‍ ഗുളികയുമായാണ് പ്രവാസികൾ കുവൈത്ത് വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഒരാളുടെ പക്കല്‍നിന്ന് 100 ഗുളികയും മറ്റൊരാളുടെ പക്കല്‍നിന്ന് 350 ഗുളികയുമാണ് പിടികൂടിയത്. നിയമനടപടികള്‍ക്കായി ഇവരെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.