Wednesday, January 19, 2022
HomeGulfസൗദിയില്‍ യുവതിയെയും കുഞ്ഞിനെയും ഇന്ധനം ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; വിദേശി അറസ്റ്റിൽ

സൗദിയില്‍ യുവതിയെയും കുഞ്ഞിനെയും ഇന്ധനം ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; വിദേശി അറസ്റ്റിൽ

റിയാദ്: സൗദിയില്‍ യുവതിയെയും കുഞ്ഞിനെയും ഇന്ധനം ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച വിദേശി അറസ്റ്റിൽ. യുവതിയെയും കുഞ്ഞിനെയും ആക്രമിച്ച ശേഷം തീകൊളുത്താനായി ഇന്ധനം ഒഴിച്ച് ഭീതി സൃഷ്ടിക്കുന്നതിനിടയിലാണ് സുരക്ഷ സേന യെമൻ പൗരനായ പ്രതിയെ പിടികൂടിയത്. യുവതിയുമായി യുവാവ് ഇതിന് മുമ്പ് തര്‍ക്കം ഉണ്ടായിട്ടുണ്ടായിരുന്നു. പ്രതി യെമന്‍ പൗരനാണെന്നും അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ചുവെന്നുമാണ് അധികൃതർ പറയുന്നത് . ഇയാള്‍ക്കെതിരെയുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചെന്നും പ്രതിയെ പബ്ലിക് പ്രോസിക്യൂഷന്‍ ബ്രാഞ്ചിലേക്ക് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular