Wednesday, December 7, 2022
HomeGulfഭിക്ഷാടനം; സൗദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഭിക്ഷാടനം; സൗദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

റിയാദ്: സൗദിയിൽ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിലായി. സിഗ്നലുകളില്‍ നിലയുറപ്പിച്ച് മിനറല്‍ വാട്ടര്‍ കുപ്പികള്‍ വില്‍പ്പന നടത്തുകയും ഇതിന്‍റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പാകിസ്ഥാനികളും ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്.

ഭിക്ഷാടനം സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular