വിസ നിയമലംഘനം; നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അധികൃതർ നടത്തിയ പരിശോധനയിൽ വിസ നിയമലംഘനം നടത്തിയ നിരവധി പ്രവാസികളെ പിടികൂടി. കഴിഞ്ഞദിവസം 38 പ്രവാസികളെയാണ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ചെയ്‍തു. സാല്‍ഹിയ, ശുവൈഖ്, അല്‍ വത്തിയ ഏരിയകളില്‍ നടത്തിയ പരിശോധനകളിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ പിടികൂടിയത്.

അറസ്റ്റിലായവര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞുവന്നിരുന്നവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണെന്നും അധികൃതര്‍ അറിയിച്ചു.