Thursday, September 29, 2022
HomeGulfസൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം 2 മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം 2 മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ബിഷയിൽ രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച മലയാളി കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ മേഖലയിൽ ഇരുപത് വർഷമായി ജോലി ചെയ്‍തു വരികയായിരുന്നു സാംബശിവൻ.

മൃതദേഹം നാട്ടിലേക്ക് അയക്കാൻ വൈകിയത് സ്‌പോൺസറുടെ സഹകരണക്കുറവ് മൂലമാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. നിയമ നടപടി പൂർത്തീകരിക്കാൻ വേണ്ടി ബിഷയിലെ മറ്റു സാമൂഹിക പ്രവർത്തകരായ അബ്ദുൽ ലത്തീഫ് കരാട്ടുചാലി മൊറയൂർ, ജോസ് കാരാകുർശ്ശി, ജസ്റ്റിൻ ബിജു എന്നിവരും സഹായത്തിനുണ്ടായിരുന്നു.

Most Popular