പ്രവാസി മലയാളി നാട്ടിൽ ഷോക്കേറ്റ്‌ മരിച്ചു

dead body

റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് മരിച്ചത്. ഷാഫി അടുത്തമാസം നാലിന് തിരികെ വരാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 22 വര്‍ഷമായി പ്രവാസിയായിരുന്ന ഷാഫി,ജിദ്ദയിലെ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‍തുവരികയായിരുന്നു.

പിതാവ്: പരേതനായ പാലത്തിങ്ങള്‍ മുഹമ്മദ്. മാതാവ്: മറിയ. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് അമീര്‍, മുഹമ്മദ് സഫ്‍വാന്‍.