പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

dead body

ദുബൈ: യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി . കുഞ്ഞമ്മദ് എറാമല നാട്ടിൽ നിര്യാതനായത്. 73 വയസ്സായിരുന്നു.ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും expat ദുബൈ റാശിദ് ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു. ദുബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായിരുന്നു അദ്ദേഹം.

ഭാര്യ: ആയിഷ. മക്കൾ: ആരിഫ (അധ്യാപിക, ഗവ. ഹൈസ്കൂൾ തലശ്ശേരി), ഡോ. സീനത്ത് (ഖത്തർ), കരീമ, സൈനബ. മരുമക്കൾ: ലത്തീഫ് മാസ്റ്റർ പാലക്കൂൽ, അഡ്വ. മുഹമ്മദ് എടക്കുടി (ഖത്തർ കെ.എം.സി.സി, ലീഗൽസെൽ മെംബർ, കെ.എം.സി.സി കൂത്തുപ്പറമ്പ്​ മണ്ഡലം സെക്രട്ടറി, അനീസ് ഒതായി, ആഷിഖ് മുന്നിയൂർ.