അബൂദബി: അബുദാബിയിൽ ഹോട്ടൽ ജീവനക്കാരനായ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി തച്ചമ്ബാറ മുത്തുക്കുറുശ്ശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിവരെ ഡ്യൂട്ടി ചെയ്ത ശേഷം വിശ്രമിക്കാന്‍ റൂമിലേക്ക് പോയതായിരുന്നു. ഞായറാഴ്ച ഡ്യൂട്ടിക്ക് എത്താതെ വന്നതോടെ സുഹൃത്തുകള്‍ റൂമില്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.