നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണുമരിച്ചു

dead body

അജ്മാൻ : ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. താനൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌തീൻകുട്ടിയാണ് (46) അജ്മാനിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ്‌ ഹിജാസ്.