മനാമ:നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന് മുഹമ്മദ് ഹുസൈന് (53) ആണ് മരിച്ചത്.
ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
32 വര്‍ഷമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. ബഹ്റൈനിലെ അല്‍ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് പ്രവർത്തകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ഭാര്യ – ഹലീമ. മക്കള്‍ – ഫവാസ് ഹുസൈന്, ഫൈസല്‍ ഹുസൈന്, ഫാത്തിമ ഹുസൈന്, നാജിയ ഹുസൈന്. സഹോദരങ്ങള്‍ – റഹീം, അയ്യൂബ്, യഹ്യ.