Wednesday, May 18, 2022
HomeGulfകുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പ്രവാസി മലയാളി മരിച്ചു. ആച്ചിവീട്ടില്‍ അബ്ദുറഹ്‌മാന്‍ (59) ആണ് മരിച്ചത്. ജോലിക്കിടെ ക്ഷീണമനുഭവപ്പെടുകയും തുടർന്ന് വാഹനത്തിൽ തന്നെ തളർന്ന വീഴുകയുമായിരുന്നു. ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവ്: അബു. മാതാവ്: ഖദീജ. ഭാര്യ: റസിയ. മക്കള്‍: ഹക്കീം, ഹാഷിം, ഹസ്‌ന.

Most Popular