ദോഹ: മസ്തിഷ്ക്കാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. കോഴിക്കോട് രാമനാട്ടുകരക്കടുത്ത് ചേലേമ്പ്ര സ്വദേശി കുനിയിൽ ഖാലിദ് (51) ആണ് മരിച്ചത്. ഹമദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അൽ ഖബ്ബാനി ആന്റ് പാർട്ണേർസ് എന്ന ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.