Monday, October 25, 2021
HomeGulfഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍ (46) ആണ് മരിച്ചത്. താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബൂഹമൂറില്‍ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഉസ്മാന്‍.

Most Popular