റിയാദ്: ഒരു മാസത്തെ അവധിക്കായി ദമാമിൽ നിന്ന് നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശൂർ ചാലക്കുടി മോതിരക്കണ്ണി സ്വദേശി കുഴുവേലി വീട്ടിൽ ജെൻറി ജേക്കബ് (27) ആണ് മരണപ്പെട്ടത്. ദമ്മാമിലെ എം.ടി എന്റർപ്രൈസസ് കമ്പനിയിൽ ഇൻസ്ട്രുമെന്റ് ടെക്നിഷ്യൻ ആയിരുന്നു.
ജേക്കബ്- ജാൻസി ദമ്പതികളുടെ മകനാണ്. സഹോദരൻ – ജെയിൻ. ബദ്ർ ഫുട്‌ബോൾ ക്ലബ്ബിലെയും ദമാം റൈസിംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബിലെയും സജീവ അംഗം ആയിരുന്നു.