Saturday, January 22, 2022
HomeGulfനാട്ടിൽ പോകാൻ എയർപോർട്ടിൽ കാത്തിരിക്കവെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

നാട്ടിൽ പോകാൻ എയർപോർട്ടിൽ കാത്തിരിക്കവെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: നാട്ടിൽ പോകാൻ എയർപോർട്ടിൽ കാത്തിരിക്കവെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് സഹറൻപൂർ സ്വദേശി മുഹ്തസിം അഹ്‌മദ്‌ (48) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദ് എയർപോർട്ടിൽ വച്ചാരുന്നു മരണം. നാട്ടിലേക്ക് പോകാൻ റിയാദിൽ നിന്ന്​ ഡൽഹിയിലേക്കുള്ള ഗോ എയർ വിമാനത്തിന്‍റെ ബോഡിങ് പാസെടുത്ത്, എമിഗ്രേഷൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച്​ വിമാനം കാത്തിരിക്കു​​മ്പോഴാണ്​ മരണം. റിയാദിൽ ഹൗസ്​ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് ഷെഹീദ്. മാതാവ്: ഭൂരി. ഭാര്യ: മുഹ്സിന. മൃതദേഹം റിയാദ് നസീം മഖ്‌ബറയിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങാണ്​ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്​.

Most Popular