Saturday, August 13, 2022
HomeGulfനെഞ്ചുവേദനയെതുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

നെഞ്ചുവേദനയെതുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: നെഞ്ചുവേദനയെതുടര്‍ന്ന് പ്രവാസി മലയാളി സൗദിയിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49) ആണ്
നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ നിര്യാതനായത്.

മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കും.

 

Most Popular