ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. കൊല്ലം ഉമയനല്ലൂർ സ്വദേശി സുൽഫി റഷീദാണ് റിയാദിൽ മരിച്ചത്. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം റിയാദിൽ ഖബറടക്കും.