പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിലേക്ക് പോവാനിരിക്കെ പ്രവാസി യുവാവ് കുഴഞ്ഞുവീണുമരിച്ചു. തൃശൂർ ജില്ലയിലെ പഴുവിൽ അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) സൗദിയിൽ മരിച്ചത്.

നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിയിലായ മകന്റെ അരികിൽ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടിൽ നിന്നും എത്തിയിരുന്നു. മാതാവ് – ഐഷ. പ്ലസ് വണ്‍ വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.