Thursday, May 19, 2022
HomeGulfസൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു

സൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു

നജ്റാന്‍: സൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങോട്ട് വേലായുധന്‍ മകന്‍ രാജേഷ് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

ജോലി സ്ഥലത്ത് പ്രാതൽ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇടിച്ചാണ് അപകടം.

അപകടം ഉണ്ടായ ഉടനെ ദഹ്‌റാന്‍ ജനൂബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 15 വര്‍ഷമായി സൗദിയിലുള്ള രാജേഷ് സ്‌പോണ്‍സര്‍ക്കൊപ്പം മെക്കാനിക്കും ഡ്രൈവറായും ജോലിചെയ്ത് വരികയായിരുന്നു.

Most Popular