റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന് എന്ന അലിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ജോലിസ്ഥലത്ത് ഉച്ചഭക്ഷണം കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 20 വര്‍ഷമായി ബിഷയില്‍ കെട്ടിട നിര്‍മാണ ജോലിയാണ് ചെയ്തിരുന്നത്.
ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ട്.