Tuesday, August 9, 2022
HomeGulfപ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചനിലയിൽ. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം 20 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായിരുന്നു.

പരേതനായ മുഹമ്മദ്‌ കുട്ടിയാണ് പിതാവ്. മാതാവ് – കുഞ്ഞിപാത്തുട്ടി, ഭാര്യ – മൈമൂന, മക്കൾ – മുഹമ്മദ്‌ അസറുദ്ദീൻ, ഹസ്ന, ഹംന.

Most Popular