Thursday, August 11, 2022
HomeGulfജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് സൗദിയില്‍ മരിച്ചത്.

10 വര്‍ഷമായി റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ ഹെല്‍പ്പറായി ജോലിചെയ്ത്‌വരികയായിരുന്നു.

രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പിറ്റേദിവസ്സം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ അജയനെ കണ്ടത്.

ഭാര്യ: ഉഷാകുമാരി, മക്കള്‍: അനിഷ, അജേഷ്.

 

 

Most Popular