പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ഉമ്മുല്‍ഖുവൈന്‍: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. തൃശൂര്‍ കരുവന്നൂര്‍ സ്വദേശി മനോജ് മംഗലത്ത് വര്‍ഗീസ് ആണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ട് മാസത്തോളമായി ഉമ്മുല്‍ഖുവൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ജാസ്മിന്‍. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്‍റ് സജാദ് നാട്ടിക, നസീര്‍ വാടാനപ്പള്ളി, ജോസ് പുതുശ്ശേരി എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.