അബുദാബി∙ യുഎഇയിൽ പ്രവാസി മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ് ഷോപ് നടത്തുകയായിരുന്ന യസീറാണ് ബന്ധുവായ മുഹമ്മദ് ഗസ്സാനിയെ കൂട്ടികൊണ്ടുവന്നത്. അബ്ദുൽ ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസിർ. ഭാര്യ റംല ഗർഭിണിയാണ്. 2 മക്കളുണ്ട്. സംഭവത്തെ തുടര്‍ന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.