കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരണപ്പെട്ടു. ഏഷ്യക്കാരനായ പ്രവാസിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു. അപകട സ്ഥലത്തുവച്ചുതന്നെ പ്രവാസി മരിച്ചു. ഇയാളുടെ ഭാര്യയെയും മൂന്ന് മക്കളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.