Friday, August 19, 2022
HomeGulfഅഗ്നിബാധയെത്തുടർന്ന് പ്രവാസി മലയാളി മരിച്ചു

അഗ്നിബാധയെത്തുടർന്ന് പ്രവാസി മലയാളി മരിച്ചു

റിയാദ്: അഗ്നിബാധയെത്തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബര്‍ട്ട് ജോണ്‍ (52) ആണ് മരിച്ചത്.

റിയാദ് സുലൈയില്‍ നാഷനല്‍ ഗാര്‍ഡ് ആശുപത്രിക്ക് സമീപത്തെ സനായിലെ സര്‍വീസ് സ്റ്റേഷനുകളിലൊന്നിലാണ് അഗ്നിബാധയുണ്ടായത്.

സര്‍വീസ് സ്റ്റേഷനില്‍ 18 പേരുണ്ടായിരുന്നു. റോബര്‍ട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

കൂടെയുള്ളവര്‍ റോബര്‍ട്ടിനെ വിളിച്ചുണര്‍ത്തിയിട്ടാണ് പുറത്തേക്ക് ഓടിയതെന്നും പറയുന്നു. ദുരൂഹത കണക്കിലെടുത്ത് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Most Popular