പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഷാര്‍ജ: ഒരു മാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. പിതാവ് – പടിയത്ത് മൊയ്‍ദീന്‍. മാതാവ് – കാട്ടകത്തു സബിത. സഹോദരി – ഫാത്തിമ. ആബിദ് അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യുഎഇയില്‍ തന്നെ ഖബറടക്കും.