Tuesday, November 30, 2021
HomeGulfഹൃദയാഘാതം; പ്രവാസി ജിദ്ദയിൽ നിര്യാതനായി

ഹൃദയാഘാതം; പ്രവാസി ജിദ്ദയിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (52) ആണ് മരിച്ചത്. പരേതരായ അലവി ഹാജിയുടെയും കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ജാമിഅ ഖുവൈസയിലെ ദീമാ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സക്കീന കീരിയാടന്‍, മക്കള്‍: സബ്ന ആസ്മി, ഫര്‍സാന ജാസ്മിന്‍, സുല്‍ത്താന യാസ്മിന്‍, ഷംന തസ്നി, ഷാനിബ മുംതാസ്, മരുമക്കള്‍: ഷബീബ് പറയങ്ങാടന്‍, ടി.കെ മുഹമ്മദ് അദ്നാന്‍. സഹോദരങ്ങള്‍: പരേതനായ ഹസൈനാര്‍, മുഹമ്മദ് ബാപ്പു, ഹുസ്സന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ബഷീര്‍, ആയിഷാബി.

Most Popular