Thursday, December 9, 2021
HomeGulfപ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

റിയാദ്: മലയാളിയായ പ്രവാസി യുവാവ് സൗദിയിലെ ദമ്മാമില്‍(Dammam) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധീഖ് (കുഞ്ഞിമോന്‍) ആണ് മരിച്ചത്. ദമ്മാം – അല്‍ഹസ റോഡിലായിരുന്നു അപകടം. . മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: മറിയം, ഭാര്യ: മുബീന, മക്കള്‍: നാഫിഹ്, നിഫ മറിയം, നാജിഹ്, സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സര്‍ജില.

Most Popular