അബുദബി: പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. പാലക്കാട് കോണിക്കഴി സ്വദേശി ഗണപതിയില്‍ കൃഷ്ണദാസ് (40) ആണ് മരിച്ചത് . ലോജിസ്റ്റിക്സ് കമ്പനിയില്‍ എയര്‍ക്രാഫ്റ്റ് ഇലക്ട്രീഷ്യന് ആയി ജോലി ചെയ്തുവരികയായിരുന്നു. കുടുംബത്തോടൊപ്പം അബുദാബിയിൽ തന്നെയായിരുന്നു താമസം.
ഭാര്യ: രതിദേവി. മക്കള്‍: അനന്യ, അനിരുദ്ധ്. പിതാവ്: ശിവശങ്കരന്. മാതാവ്: ഗിരിജ.