ജിദ്ദ: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ വളവില്‍ വടക്കുമ്ബാട് വയലിലാകത്ത് മുഹമ്മദ് കോയ എന്ന കോയതങ്ങള്‍ (55) ആണ് ജിദ്ദയില്‍ മരിച്ചത്.
30 വര്‍ഷത്തോളമായി ജിദ്ദ ഹജ്ജ് സേവന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഹജ്ജിന് ശേഷം അവധിക്ക് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. പിതാവ് പരേതനായ ബീരാന് കോയ, മാതാവ് സൈനബ ബീവി, ഭാര്യ സൗദ മക്കള്‍ മുഹമ്മദ് ദില്‍ഷാദ്, നദാ മുഹമ്മദ്.