Tuesday, May 17, 2022
HomeGulfജോലിക്കിടെ പരിക്കേറ്റ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

ജോലിക്കിടെ പരിക്കേറ്റ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

റിയാദ്: സൗദിയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി മരിച്ചു. ഉത്തര്‍പ്രദേശ് (Uttar Pradesh) , സുല്‍ത്താന്‍ ചെപൂര്‍ സ്വദേശി മുഹമ്മദ് ഷരീഫ് അന്‍സാര്‍-ഷബാന ബീഗം ദമ്പതികളുടെ മകന്‍ അഹ്‌സാന്‍ അലി (29) ആണ് മരിച്ചത്. ദക്ഷിണ സൗദിയിലെ മഹായില്‍ പട്ടണത്തിന് സമീപം ഷഹ്‌ബൈനില്‍ ക്ലാഡിങ് ജോലിക്കിടെയാണ് അലിക്ക് പരിക്കേൽക്കുന്നത്. അപകടത്തെ തുടര്‍ന്ന് മഹായില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അഹ്‌സാന്‍ ജോലി തേടി സൗദിയില്‍ എത്തുന്നത്. നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Most Popular