നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി

റിയാദ്: നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. മൂവാറ്റുപുഴ ചിലവ് പുത്തന്‍ വീട്ടില്‍ യൂസുഫ് മൗലവി (45) ആണ് നാട്ടില്‍ നിര്യാതനായത്. ജുബൈലില്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം പ്രമേഹവും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പത്ത് ദിവസം മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിക്കുകയും ശനിയാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഖബറടക്കി.