Wednesday, December 7, 2022
HomeGulfറോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

ഷാര്‍ജ: ഷാർജയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു. ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെ ഒരു യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തു നിന്ന് ഉടനെ രക്ഷപ്പെട്ട ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. രണ്ട് ദിവസം മുമ്പുണ്ടായ അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

ബുധനാഴ്ച വൈകുന്നേരം 6.38നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന് വിവരം ലഭിച്ചതെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗനീം പറഞ്ഞു.

വാഹനങ്ങള്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഇത്തരം ഹൈവേകള്‍ അനധികൃതമായി കാല്‍നട യാത്രക്കാര്‍ മുറിച്ചുകടക്കരുതെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular