റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഖമീസ് മുഷൈത്തില്‍ ആണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ചെമ്മനത്തൂര്‍ സ്വദേശി ചാരുവിള പുത്തന്‍വീട്ടില്‍ പ്രദീപ് കുമാര്‍ (34) ആണ് മരിച്ചത്.
സാംസ എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പരേതനായ രവീന്ദ്രന് തമ്പിയാണ് പിതാവ്. മാതാവ്: പ്രസന്ന. സഹോദരന് ദുബായില്‍ ജോലി ചെയ്യുന്നു.