Sunday, December 4, 2022
HomeGulfപ്രവാസികൾ കുത്തേറ്റ് മരിച്ചു

പ്രവാസികൾ കുത്തേറ്റ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് പ്രവാസികള്‍ കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന രണ്ട് പേരെ പ്രതി കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. മരണപ്പെട്ട രണ്ട് പേരും ഈജിപ്ഷ്യന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് സാക്ഷിയായ മറ്റൊരു പ്രവാസിയാണ് പൊലീസിന് വിവരം നല്‍കിയത്.

റെക്കോര്‍ഡ് സമയത്തിനിടയില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്‍തതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പ്രതിയും ഈജിപ്ഷ്യന്‍ പൗരനാണ്.

Most Popular