Wednesday, January 26, 2022
HomeGulfഎക്സ്പാറ്റ്‌ സ്‌പോർട്ടീവിന് തുടക്കമായി; ഫുട്ബാൾ ടൂർണമെന്റിൽ കോഴിക്കോടിന് കിരീടം

എക്സ്പാറ്റ്‌ സ്‌പോർട്ടീവിന് തുടക്കമായി; ഫുട്ബാൾ ടൂർണമെന്റിൽ കോഴിക്കോടിന് കിരീടം

ദോഹ : കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന അസീം ടെക്‌നോളജീസ് എക്സ്പാറ്റ്സ് ‌ സ്‌പോർട്ടീവ് 2021-22 ന്  ഇന്റർ ഡിസ്ട്രിക്ട് സെവൻസ്  ഫുട്ബാൾ ടൂര്ണമെന്റോടെ തുടക്കമായി.  ആറുമാസം നീണ്ടു നിൽക്കുന്ന പ്രവാസി കായിക മാമാങ്കത്തിലെ ആദ്യ ഇനമായ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബാൾ ടൂർണമെന്റിൽ കൾച്ചറൽഫോറം കോഴിക്കോട് ചാമ്പ്യന്മാരായി. പന്ത്രണ്ട് ടീമുകൾ മാറ്റുരച്ച  ടൂർണമെന്റിൽ കാലിക്കറ്റ് സ്പോർട്സ് ക്ലബ്ബിനെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ മറികടന്നാണ് കൾച്ചറൽ ഫോറം കോഴിക്കോട് ചാമ്പ്യന്മാരായത്. നേരത്തെ കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടർ താജ് ആലുവ കിക്കോഫ് ചെയ്ത്‌ ടൂർണമെന്റ്  ഉദ്ഘാടനം ചെയ്തു. മലപ്പുറം സ്പോർട്സ് ക്ലബ്, കൾച്ചറൽ ഫോറം എറണാകുളം എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. CNAQ ഗ്രൗണ്ടിൽ വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടന്ന മത്സരങ്ങളിൽ കൾച്ചറൽ ഫോറം കണ്ണൂർ ഫെയർ പ്ലെ അവാർഡ് കരസ്ഥമാക്കി.
തൃശ്ശൂർ യൂത്ത് ക്ലബ്ബിന്റെ ഷെബിൻ അബ്ദുൽ കരീം ടോപ് സ്‌കോററും  കൾച്ചറൽ ഫോറം കോഴിക്കോട് താരങ്ങളായ ജുനൈസ്, ആഷിഖ് എന്നിവർ  യഥാക്രമം ടൂർണമെന്റിലെ മികച്ച കളിക്കാരനും ഗോളിയുമായി തിരഞ്ഞെടുത്തു.
വൈകീട്ട് നടന്ന സമാപനത്തിൽ മുഖ്യാഥിതികളായ ഖത്തർ ഫൌണ്ടേഷൻ എച്ച് ആർ ഹെഡ് ആദിൽ മുതാർ അൽനൈമി, കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോക്ടർ താജ് ആലുവ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മറ്റി മെമ്പർ  സഫീർ റഹ്മാൻ ,പരിപാടിയുടെ പ്രയോജകരായ  റേഡിയോ മലയാളം 98.6FM സിഇഒ അൻവർ വാണിയമ്പലം, ഏഷ്യൻ മെഡിക്കൽസ് മാർക്കറ്റിങ് മാനേജർ റിനു ജോസഫ്, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മജീദലി, മുനീഷ് എ. സി, സ്പോർട്സ്& ഹെൽത്ത് വിങ് സെക്രട്ടറി തസീൻ അമീൻ, സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ റഷീദ് അലി, അലവിക്കുട്ടി, ഗഫൂർ, സ്‌പോർട്ടീവ് കോർഡിനേറ്റർമാരായ അനസ്, നിഹാസ് എന്നിവർ സമ്മാനവിതരണം നടത്തി. ഖത്തർ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത കോച്ച് ആവാൻ ലൈസൻസ് നേടിയ ജാബിർ തീർച്ചിലൊത്തിനെ മൊമെന്റോ നൽകി ആദരിച്ചു. ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ, റഹ്മത് കൊണ്ടോട്ടി, ഷബീബ് അബ്ദുൽ റസാഖ്, മർസൂഖ്, ഹഫീസുള്ളാഹ്, ഷമീൽ, അസീം, നബീൽ, ബാസിത്, ഷിബിലി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Most Popular