മസ്കത്ത്: മദ്യം കടത്തുന്നതിനിടെ ഒമാനിൽ പ്രവാസി പിടിയിലായി. പലയിടത്തായി മദ്യം വിതരണം ചെയ്യുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് പ്രവാസിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
ഇയാൾ മദ്യ വിതരണത്തിനായി ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ തുടർ നടപടികൾക്കായി അധികൃതർക്ക് കൈമാറി.