മസ്കത്ത്: ഒമാൻ പൗരനെ മർദിച്ച കേസിൽ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിലായത് ഏത് രാജ്യക്കാരനാണ് എന്ന വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മർദ്ദന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് വ്യക്തമാക്കി.