Sunday, May 22, 2022
HomeGulfപ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ജുബൈല്‍: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സന്ദർശക വിസയിലെത്തിയ മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് മരണപ്പെട്ടത്. ഒരു മാസം മുൻപ് ആണ് ഷറഫുദ്ധീൻ മകനൊപ്പം താമസിക്കാൻ ജുബൈലിൽ എത്തിയത്.
ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍- ഷെഫിന്‍, മരുമകള്‍- ജസ്ന.

Most Popular