കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി വടക്കേക്കര മാളിയേക്കല്‍ മോനു ആന്റണി (32) ആണ് മരിച്ചത്. കെ.ഡി.സി കമ്പനിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് – ആന്റണി തോമസ്. മാതാവ് – കുഞ്ഞമ്മ.