ദോഹ: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി നിര്യാതനായി. കണ്ണൂര്‍ പാനൂര്‍ ചെറുപറമ്പത്ത് ചെമ്പാടത്തു കണ്ടിയില്‍ മൂസ (60) ആണ് മരിച്ചത്. മത്താറില്‍ കോര്‍ണര്‍ സ്റ്റോര്‍ നടത്തിവരികയായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 35 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു. അല്‍ വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ഭാര്യ റംല. മക്കള്‍: സഫീര്‍ (ഖത്തര്‍), ഡോ:ജാഫര്‍, സാബിത്