ദോഹ: ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ആണ് മരിച്ചത്. അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന് മാനേജരായി ജോലി ചെയ്തു വരികയായായിരുന്നു. രോഗബാധയെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയിൽ കഴിയവെയാണ് മരണം. പിതാവ്: സൈതലവി പരവക്കല്‍, മാതാവ്: നദീറ, ഭാര്യ: ബുഷ്റ, മക്കള്‍: അഖിന് മുഹമ്മദ് (9), ആലിയ (5).