Wednesday, November 30, 2022
HomeGulfപ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിസാന്‍: പ്രവാസി മലയാളി സൗദി അറേബ്യയിലെ ജീസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജിസാന്‍ ബെയിഷിന് സമീപം ആലിയയില്‍ കൊല്ലം കൊട്ടാരക്കര സ്വദേശി സുമയ്യ മന്‍സിലില്‍ കബീര്‍ (50) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു. 10 വര്‍ഷമായി ആലിയയില്‍ ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു.

മരണാന്തര പരിശോധനയില്‍ കൊവിഡ് ഫലം നെഗറ്റീവാണ്. മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരണവിവരം അറിഞ്ഞ് റിയാദിലുണ്ടായിരുന്ന സഹോദരങ്ങളായ സക്കീര്‍, സുധീര്‍ എന്നിവര്‍ ജിസാനില്‍ എത്തിയിട്ടുണ്ട്. ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു. ഭാര്യ: ഉമൈറ ബീവി, മക്കള്‍: സുമയ്യ, സല്‍മ

Most Popular