Thursday, May 19, 2022
HomeGulfBahrainപ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു

പ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു

മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി മുങ്ങി മരിച്ചു. പത്തനംതിട്ട എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ്​ മരിച്ചത്​. ടെക്​നോവേവ്​ ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെയായിരുന്നു​ അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന്​ കുട്ടികളും ബഹ്​റൈനിലുണ്ട്​.

Most Popular