പ്രവാസി മലയാളി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു 

റിയാദ്: പ്രവാസി മലയാളി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരിച്ചത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച രാവിലെ കളക്ഷൻ കഴിഞ്ഞു മടങ്ങുമ്പോൾ അക്രമികൾ പണം തട്ടിയെടുക്കുന്നതിനായി ഇദ്ദേഹത്തി ആക്രമിച്ച് കുത്തി വീഴ്ത്തുകയായിരുന്നു.